സിമിയുടെ ആർത്തിയും ചാനൽ കുഞ്ഞിൻ്റെ പരവേശവും.

സിമിയുടെ ആർത്തിയും  ചാനൽ കുഞ്ഞിൻ്റെ പരവേശവും.
Sep 4, 2024 11:22 AM | By PointViews Editr


എറണാകുളം: സിപിഎം ൻ്റെ സ്വയംകൃത ഏജൻ്റായ മാധ്യമ സ്ഥാപനവും നടത്തിയ ഓപ്പറേഷൻ സിമി ബെൽ പാളി. ഒന്നും കിട്ടാതെ, കോൺഗ്രസിലെ ദരിദ്രവാസിയായി കഴിയേണ്ടിവന്ന പത്മജയ്ക്ക് പിന്നാലെ കോൺഗ്രസിൽ നിന്ന് ചാടാൻ കാത്തു നിന്ന സിമിയെ നാല് ന്യായം പറഞ്ഞ് ഏകെജി സെൻ്ററിൻ്റെ തൊഴുത്തിലെത്തിക്കാനാണ് മാധ്യമ പ്രവർത്തകയുടെ നേതൃത്വത്തിൽ ചാരപ്രവർത്തനം തുടങ്ങിയത്. സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഒക്കെ നല്ല പരിചയുള്ള ചാനൽ കുഞ്ഞുങ്ങൾ അത് പശ്ചാത്തലമാക്കി കോൺഗ്രസിനെ ഒന്ന് ഒതുക്കാമെന്നാണ് കരുതിയത്. ഇംഗ്ലീഷിൽ എഴുതുമ്പോൾ സിനിമയിലും സി ഉണ്ട് കോൺഗ്രസിലും സി ഉണ്ട് കാസ്റ്റിങ്ങിലും സി ഉണ്ട് എന്ന പൊതു സാമ്യം തെളിവായെടുത്താണ് ബ്രോയ്ലർ ജേണലിസ്റ്റ് പിള്ളേര് സ്കൂപ്പും ബ്രേക്കിങ്ങും പൊട്ടിത്തെറിയും ഒക്കെയായി സംഗതി അവതരിപ്പിച്ചത്. സിനിമയിലെ ഗോപാലകൃഷ്ണേട്ടൻമാരിൽ നിന്നും മുകേഷേട്ടൻമാരിൽ നിന്നും ഗണേഷേട്ടൻമാരിൽ നിന്നും ലാലേട്ടൻമാരിൽ നിന്നും മമ്മുക്കാമാരിൽ നിന്നും അവരൊക്കെ സ്വപ്നാടനത്തിൽ നടത്തിയ വെടിവീര കഥകളിൽ നിന്നും ഒരു ട്വിസ്റ്റ് കൊടുത്ത് മറയ്ക്കാനും സിപിഎം സ്വതന്ത്ര എംഎൽഎ പി.വി.അൻവർ കൊണ്ടുവന്ന പൊട്ടാസ് പടക്കത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുംവേണ്ടി സിപിഎം-ബിജെപി ജോയിൻ്റ് ഫേമായ ഒരു ചാനലും അതിൻ്റെ ബ്രോയ്ലർ ജേർണലിസ്റ്റ് കുഞ്ഞുങ്ങളും നടത്തിയ കസർത്ത് കളി ചീറ്റയത് താഴെ പറയുന്ന കാരണങ്ങളാലാണ്. ഒന്നും കിട്ടാത്ത ചേച്ചിക്ക് കോൺഗ്രസ് വല്ലതും കൊടുത്തോ എന്നും ആ ചേച്ചി എന്തൊക്കെ വലിച്ചു വാരി തിന്നിട്ടാണ് ഇപ്പോൾ ഛർദ്ദിക്കാൻ നടക്കുന്നതെന്നും ഒക്കെ പഠിക്കാതെയും മറച്ചു വച്ചും നടത്തിയ മാധ്യമ വെളിപ്പെടുത്തലിൽ എത്രത്തോളം സത്യസന്ധത ഉണ്ടെന്ന് പരിശോധിക്കാം. നോക്കാം സിമി ക്ക് കോൺഗ്രസ് നൽകിയത് എന്തൊക്കെയെന്ന്.

- കൊച്ചി കോർപറേഷനിലക്ക് പാർട്ടി സീറ്റ് കൊടുത്തു. അക്കാര്യം സിമിയും ലേഡി ജേണലിസ്റ്റും മിണ്ടിയില്ല.

- ജില്ല കൗൺസിലെലേക്ക് പാർട്ടി സീറ്റ് കൊടുത്തു! അക്കാര്യം സിമിയും ലേഡി ജേണലിസ്റ്റും മിണ്ടിയില്ല.

- നിയമസഭയിലേക്ക് പാർട്ടി സീറ്റ് കൊടുത്തു! അക്കാര്യം സിമിയും ലേഡി ജേണലിസ്റ്റും മിണ്ടിയില്ല.

- അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി മെമ്പറാക്കി - അക്കാര്യം സിമിയും ലേഡി ജേണലിസ്റ്റും മിണ്ടിയില്ല.

- യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറിയാക്കി -അക്കാര്യം സിമിയും ലേഡി ജേണലിസ്റ്റും മിണ്ടിയില്ല.

- മഹിള കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറിയാക്കി -അക്കാര്യം സിമിയും ലേഡി ജേണലിസ്റ്റും മിണ്ടിയില്ല.

- കോൺഗ്രസ് PSC മെമ്പർ സ്ഥാനം നൽകി- നിലവിൽ PSC മെമ്പർക്ക് 1.20 ലക്ഷം മാസ പെൻഷൻ ഉണ്ട്. ഇത് മാസത്തിൽ 2.25 ലക്ഷമാക്കാൻ പോകുന്നു! എന്നിട്ടും ഇക്കാര്യം സിമിയും ലേഡി ജേണലിസ്റ്റും മിണ്ടിയില്ല.


കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഇത്രയും കിട്ടിയ ഈ സിമി പി.ടി.തോമസ്   എന്ന സമുന്നത നേതാവിന്റെ അകാല വിയോഗത്തിൽ നടന്ന തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിൽ സീറ്റ് ചോദിക്കുന്നു. കൊടുത്തില്ല. പി.ടി. തോമസിന്റെ വിധവ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കി. അതോടെ സിമി പാർട്ടിക്ക് എതിരായി. കെ.വി.തോമസിന് സീറ്റ് കൊടുത്തപ്പോൾ സിമിക്കും സീറ്റ് വേണമായിരുന്നു.കൊടുത്തില്ല; വി.ഡി.സതീശൻ വെട്ടിനിരത്തിയെന്നാണ് ആരോപണം.

ഹൈബി ഈഡന് കൊടുത്തപ്പോഴും സിമിക്ക് സീറ്റ് വേണമായിരുന്നു. കൊടുത്തില്ല. എല്ലാത്തിനും കാരണം സതീശനാണെന്നാണ് സിമി പക്ഷം. പക്ഷെ പറഞ്ഞതിൽ ഒരു പിശകുണ്ട് :-അന്ന് ആർക്ക് സീറ്റ് കൊടുക്കണം എന്നും കൊടുക്കണ്ട എന്നും തീരുമാനിക്കുന്ന ഒരു സമിതിയുടെയും ഏഴയലത്തു പോലും വി.ഡി. സതീശൻ ഉണ്ടായിരുന്നില്ല !! ഇന്നുവരെ വി.ഡി.സതീശൻ ഒരു മന്ത്രി പോലും ആയിട്ടുമില്ല.

ഒടുക്കം സതീശന് മത്സരിക്കാൻ കിട്ടിയത് ഇടത് കോട്ടയായ പറവൂരാണ് . 58 വയസ്സുള്ള സിമി എന്ന സ്ത്രീക്ക് കിട്ടിയതിൻ്റെ പകുതി അവസരം പോലും 60 വയസ്സുള്ള വി.ഡി. സതീശന് കിട്ടിയിട്ടില്ല! എന്നിട്ടും സിമിയുടെ ആർത്തി തീരുന്നില്ല!

And Simi's appetite Parvesham of the channel child.

Related Stories
ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

Sep 18, 2024 05:45 PM

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവ്,ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത്,അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന്...

Read More >>
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2

Sep 14, 2024 06:32 AM

ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം., മാനിഫെസ്‌റ്റോ മായുമ്പോൾ -...

Read More >>
മാനിഫെസ്റ്റോ  മായുമ്പോൾ

Sep 11, 2024 09:53 PM

മാനിഫെസ്റ്റോ മായുമ്പോൾ

മാനിഫെസ്റ്റോ മായുമ്പോൾ,എംഎൽഎ നടത്തിയത് ഒരു വൻ വിപ്ലവമായിരുന്നു, : ഒരു മരം മുറിച്ചതിൻ്റെ പേരിൽ ചുവന്ന കുടയും പിടിച്ച് സമരം, ഇത് പറയു ന്നതു...

Read More >>
സിപിഎം ൽ നടക്കുന്നത് അധികാരക്കളി. ഒരു ഭാഗത്ത് റിയാസും സംഘവും മറുവശത്ത് പി.ശശിയും ജയരാജനും.

Sep 2, 2024 02:48 PM

സിപിഎം ൽ നടക്കുന്നത് അധികാരക്കളി. ഒരു ഭാഗത്ത് റിയാസും സംഘവും മറുവശത്ത് പി.ശശിയും ജയരാജനും.

അൻവർ പോരാടുന്ന എന്തിന് വേണ്ടി? ,സിപിഎം ൽ നടക്കുന്നത് അധികാരക്കളി.,...

Read More >>
തിമിംഗലങ്ങൾ പുറത്തു വരുമ്പോൾ.....

Sep 1, 2024 08:08 PM

തിമിംഗലങ്ങൾ പുറത്തു വരുമ്പോൾ.....

ഏഴ് ചോദ്യങ്ങൾ,അവയുടെ ഉത്തരം,ഹേമകമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന ആരോപണങ്ങൾ,എത്ര കാലമായിട്ട് അക്കാര്യം...

Read More >>
Top Stories